നിര്യാതനായി

പട്ടര്‍കുളം: മാടംങ്കോട് MG റോഡില്‍ താമസിക്കുന്ന കോതാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന മാനു മരണപ്പെട്ടു.കബറടക്കം രാവിലെ 11മണിക്ക് പട്ടര്‍കുളം ജുമാമസ്ജിദില്‍.മക്കള്‍. ഷബീര്‍ (ഗുഡ്സ്),ലുക്ക്മാന്‍,സദക്കത്തുള്ള

Read More

പട്ടർകുളത്തിൽ മുങ്ങി മരിച്ചു

പട്ടര്‍കുളം: കുളിക്കാനായി കുളത്തില്‍ ഇറങ്ങിയ ഇതര സംസ്ഥാന യുവാവ് മുങ്ങി മരിച്ചു. പട്ടര്‍കുളം അങ്ങാടിയോട് ചേര്‍ന്ന പട്ടർകുളം എന്ന കുളത്തില്‍ ഞായറാഴ്ച ഉച്ചക്ക് കുളിക്കാനായി ഇറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. തമിഴ്നാട് സ്വദേശി ഇളയരാജ(33) ആണ് മരിച്ചത്.

Read More

നാട്ടുകാർക്ക് ഭീഷണിയായ കടന്നൽ കൂട് എടുത്ത് മാറ്റി

നറുകരയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായ കടന്നല്‍ കൂട് സാഹസികമായി നീക്കി. നറുകര റാവു ബഹാദൂര്‍ കൃഷ്ണപ്പണിക്കര്‍ കോളനിയിലാണ് രണ്ടാഴ്ച മുമ്പ് കടന്നല്‍ കൂടുണ്ടാക്കിയത്. ഒരു മീറ്റര്‍ നീളവും ഒന്നരടിയോളം വീതിയുള്ള മാരക വിഷമുള്ള കടന്നല്‍കൂട് നാട്ടുകാരുടെ ഉറക്കം കെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകനായ ഉപ്പൂടന്‍ റഹ്മാന്‍റെ നേതൃത്വത്തിലാണ് കടന്നല്‍ കൂട് നീക്കം ചെയ്തത്

Read More

സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു

പട്ടര്‍കുളം: ഈകഴിഞ്ഞ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂനിയന്‍ തെരഞ്ഞടുപ്പില്‍ ചരിത്ര വിജയം നേടിയ MSFന്റെ സാരഥികളേയും, ഡോക്ടറേറ്റ്,MBBS നേടിയവരെയും പട്ടര്‍കുളം ഏരിയ മുസ്ലീംലീഗ് അനുമോദിച്ചു..മഞ്ചേരി MLA അഡ്വ:എം ഉമ്മര്‍ സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്തു.പട്ടര്‍കുളം ഏരിയ യൂത്ത്ലീഗ് പ്രസിഡന്റ് കൊടക്കാടന്‍ ബാവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ MSF ഏരിയ പ്രസിഡന്റ് ശരീഫ് സ്വാഗതം പറഞ്ഞു.കരിമരുന്നിന്റെയും DJയുടെയും നാസിക്ഡോളിന്റെയും അകമ്പടിയോടെ വമ്പിച്ച പ്രകടനത്തിന് ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്.ഏറനാട് MLA പി കെ ബഷീര്‍ സാഹിബിന്റെ പ്രസംഗം സദസ്സിന് ആവേശമായി […]

Read More