അമ്മമാര്‍ക്കൊരു സഹായ ഹസ്തം

പട്ടര്‍കുളം: മഹല്ലിലെ നിര്‍ധരരായ അമ്മമാര്‍ക്ക് സഹായ ഹസ്തവുമായി ജീവകാരുണ്യ രംഗത്ത് മാതൃകാപരമായി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് പ്രവര്‍ത്തിക്കുന്ന പട്ടര്‍കുളം പ്രവാസികൂട്ടായ്മ. ഒാണത്തോട് അനുബന്ധിച്ച് പ്രവാസികള്‍ നടത്താറുള്ള ഒാണപ്പുടവ വിതരണം കാലവര്‍ഷം ശക്തിപ്പെട്ടത് കാരണം ജോലിയൊന്നും ഇല്ലാതെ ദുരിതം അനുഭവിക്കുന്നവരെ ഈവര്‍ഷം പണം നല്‍കി സഹായിക്കാനാണ് തീരുമാനിച്ചത് മതസൗഹാര്‍ദ്ദത്തിന് എന്നും മുഖ്യപരിഗണന നല്‍കുന്ന നമ്മുടെ നാടിന് മുതല്‍കൂട്ടാണ് പ്രവാസികളുടെ സേവനം. പ്രവാസികളുടെ സഹായ വിതരണത്തിന് പ്രവാസികൂട്ടായ്മയുടെ പ്രവര്‍ത്തകരായ കണ്ണിയന്‍ ഷബീര്‍, ഒാടക്കല്‍ റഹ്മത്തുല്ല,അസ്ലം പള്ളിയാളിതൊടി,നജീബ്കപ്പാസ്,കബീര്‍ കൊടക്കാടന്‍ എന്നിവര്‍ […]

Read More

പട്ടര്‍കുളം പ്രവാസികൂട്ടായ്മ

പട്ടര്‍കുളത്തെ പ്രവാസികള്‍ 2017 മാര്‍ച്ച് 9ന് വാട്സാപ്പ് കൂട്ടായ്മയിലൂടെ ഒരുകുടകീഴില്‍ അണിനിരന്ന് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മറ്റൊരുതലത്തിലേക്ക് നാടിനെ ഉയര്‍ത്തിപ്പിടിച്ചു ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള പ്രവാസികള്‍ കൂട്ടായ്മയില്‍ അണിനിരന്നു രാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സംഘടനകളുടെയും അതിര് വരമ്പ്കളെ മാറ്റിനിര്‍ത്തി മനുഷ്യമനസ്സുകളുടെ സൗഹൃദത്തിന്റെ മധുരം കൈമാറി . പുതിയ സൗഹൃദങ്ങളും ബാല്യകാല സുഹൃത്തുക്കളുടെ കൂടികാഴ്ചയും കൂട്ടായ്മയിലൂടെ പ്രവാസികള്‍ കൊണ്ടുവന്നു തുടര്‍ന്ന് ജനസേവനരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു ഈകൂട്ടായ്മ പട്ടര്‍കുളത്തിന്റെ പൊന്‍തൂവലായി നാടിന് ആവേശമായി ഇതിനോടകം ഒട്ടനവധി രോഗികളെ സഹായിച്ചു […]

Read More

donation

AUPസ്കൂളിന് പ്രവാസികളുടെ സ്നേഹോപഹാരം

AUPസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യാര്‍ത്ഥം നാട്ടുകാര്‍ നിര്‍മിച്ച് നല്‍കിയ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പ്രൊജക്ടര്‍ ‘പട്ടര്‍കുളം പ്രവാസി കൂട്ടായ്മ സ്നേഹോപഹാരമായി നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും സഹകരിച്ച് സജ്ജീകരിച്ച കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പ്രൊജക്ടറിന്റെ കുറവുള്ളതായി സ്കൂളിലെ പ്രധാന അദ്യാപകന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ പ്രവാസി പ്രതിനിധിയെ അറിയിക്കുകയും അത് പ്രവാസികള്‍ സന്തോഷപൂര്‍വ്വം ഏറ്റടുക്കുകയും ചെയ്തു ഏകദേശം അരലക്ഷം രൂപയോളം വിലവരുന്ന ഒരു പ്രൊജക്ടര്‍ പട്ടര്‍കുളം പ്രവാസി കൂട്ടായ്മ സ്നേഹോപഹാരമായി പട്ടര്‍കുളം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2017 ആഗസ്റ്റ് 15ന് സ്വാതന്ത്രദിന ആഘോഷ പരിപാടിയില്‍ […]

Read More