ആഴ്സനല്‍ പാറകുളം പാലിയേറ്റീവ് ദിനാചരണം

ജനുവരി 15 പാലിയേറ്റീവ് ദിനം പട്ടര്‍കുളം- മഞ്ചേരി പാലിയേറ്റീവ് ദിനാചരണ ഭാഗമായി പാറകുളം ആഴ്സനല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ പാറകുളം ഏരിയാ പാലിയേറ്റീവ് ക്യാമ്പയിനും പാലിയേറ്റീവ് സന്ദേശ പ്രചരണവും ധനശേഖരണവും നടന്നു. 9-1-2019 ബുധനാഴ്ച രാവലെ 8.30 ന് ആരംഭിച്ച ക്യാമ്പയിന്‍ വാര്‍ഡ് കൗണ്‍സിലര്‍ കൊടക്കാടന്‍ അസൈന്‍ ആദ്യ സംഭാവന നല്‍കി ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു.ആഴ്സനല്‍ ക്ലബ് പ്രസിഡന്റ് KT നജീബ്,സെക്രട്ടറി ഫിറോസ്, വൈ:പ്രസിഡന്റ്.ഫാസില്‍ ജോ:സെക്രട്ടറി വിപിന്‍, ശറഫു പാറകുളം എന്നിവര്‍ നേതൃത്വം നല്‍കീ, സന്ദേശ പ്രചരണമായി […]

Read More

DYFI ദുരിതാശ്വാസ സഹായം

പട്ടര്‍കുളം: DYFI മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവാരകുണ്ട് ദുരിതാശ്വാസ കേമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്നതിലേക്ക് പട്ടര്‍കുളം യൂണിറ്റ് DYFI അരിയും പഞ്ചസാരയും നല്‍കി ഡിവൈഎഫ് ഐ പ്രവര്‍ത്തകരായ ഫൈസല്‍ MT ,സാഹിന്‍ അത്തിമണ്ണില്‍.ശംസു P. നിബ്രാസ് മുഹമ്മദ്, ഫാരിസ്,നൗഷാദ് എന്ന ചെറിയോന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Read More

യൂത്ത്ലീഗ് ദുരിത ബാധിതര്‍ക്ക് സഹായം നല്‍കി

മഴകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പട്ടര്‍കുളം ഏരിയാ യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ വിഭവ സഹായം നല്‍കി. നിലമ്പൂര്‍ മുതുകാട് ഭാഗത്തുള്ള എഴുപതോളം കുടുംബങ്ങള്‍ക്ക് വസ്ത്രം വിതരണം ചെയ്തു. സത്രീകള്‍ക്കും,കുട്ടികള്‍ക്കും,പുരുഷന്‍മാര്‍ക്കും തരം തിരിച്ച് വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ശേഖരിച്ചാണ് പ്രളയ ബാധിത പ്രദേശത്തേക്ക് എത്തിച്ചത്. മഞ്ചേരി മുനിസിപ്പല്‍ ലീഗ് സെക്രട്ടറി സലീം മണ്ണിശ്ശേരി,ഏരിയ ലീഗ് സെക്രട്ടറി കണ്ണിയന്‍ മുഹമ്മദാലി, ഏരിയ യൂത്ത്ലീഗ് സെക്രട്ടറി അല്‍താഫ്.NK, മുനിസിപ്പല്‍ യൂത്ത് ലീഗ്സെക്രട്ടറി ബാവ KK, ഏരിയാ യൂത്ത്ലീഗ് ട്രഷറര്‍ സലീം പുത്തലത്ത് KMCC […]

Read More

മുസ്ലീംയൂത്ത്ലീഗ് റംസാന്‍ റിലീഫ് വിതരണം ചെയ്തു

പട്ടര്‍കുളം: പട്ടര്‍കുളം മുസ്ലീം യൂത്ത്ലീഗിന്റെ റംമളാന്‍ റിലീഫിന്റെ ഭാഗമായി നിര്‍ധരരായവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.300ഒാളം കുടുംബത്തിനാണ് കിറ്റ് നല്‍കിയത്. വിതരണോല്‍ഘാടനം MSF കമ്മറ്റിക്ക് നല്‍കികൊണ്ട് മലപ്പുറം ജില്ലാ സെക്രട്ടറി UA ലത്തീഫ്സാഹിബ് നിര്‍വഹിച്ചു. പതിറ്റാണ്ടുകളായി പട്ടര്‍കുളത്ത് നടത്തിവരുന്ന പ്രവര്‍ത്തനമാണ് റമളാന്‍ റിലീഫന്നും സഹായിച്ചവര്‍ക്കും പ്രവര്‍ത്തിച്ചവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കുമാറകട്ടെ എന്നും അദ്ധേഹം ഉല്‍ഘാടന പ്രസംഗത്തില്‍ ആശംസിച്ചു. ഏരിയ യൂത്ത്ലീഗ് പ്രസിഡന്റ് കൊടക്കാടന്‍ ബാവയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍,മണ്ണിശ്ശേരി സലീം,കൗണ്‍സിലര്‍ കൊടക്കാടന്‍ അസൈന്‍,അത്തിമണ്ണില്‍ സൈതലവി,MTഅലവി […]

Read More

പ്രവാസികൂട്ടായ്മ റിലീഫ് വിതരണം ചെയ്തു

പട്ടര്‍കുളം പ്രവാസികൂട്ടായ്മ റമളാന്‍ റിലീഫിന്റെ ഭാഗമായി പട്ടര്‍കുളം മഹല്ലിലെ നിര്‍ധരരായവര്‍ക്ക് സഹായം നല്‍കി.സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കാണ് പ്രവാസികളുടെ സ്നേഹ സ്പര്‍ശം സഹായം നല്‍കീയത് രണ്ട് ലക്ഷത്തോളം രൂപയാണ് മഹല്ലിലെ ആളുകള്‍ക്ക് നല്‍കിയത്. രണ്ട് വര്‍ഷംകൊണ്ട് പട്ടര്‍കുളത്തിന്റെ സേവന രംഗത്ത് പ്രവാസികള്‍ അഭിമാനകരമായ മുന്നേറ്റമാണ് കാഴ്ചവെച്ചത് ഒത്തൊരുമയോടെയും ചിട്ടയോടും ഒരു വാട്സാപ്പ് കൂട്ടായ്മ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പട്ടര്‍കുളത്തിന്റെ ഐക്യവും വ്യക്തി ബന്ധങ്ങളെയും കോര്‍ത്തിണക്കാന്‍ സഹായിച്ചൂ.

Read More