ആഴ്സനല്‍ പാറകുളം പാലിയേറ്റീവ് ദിനാചരണം

ജനുവരി 15 പാലിയേറ്റീവ് ദിനം

പട്ടര്‍കുളം- മഞ്ചേരി പാലിയേറ്റീവ് ദിനാചരണ ഭാഗമായി പാറകുളം ആഴ്സനല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ പാറകുളം ഏരിയാ പാലിയേറ്റീവ് ക്യാമ്പയിനും പാലിയേറ്റീവ് സന്ദേശ പ്രചരണവും ധനശേഖരണവും നടന്നു. 9-1-2019 ബുധനാഴ്ച രാവലെ 8.30 ന് ആരംഭിച്ച ക്യാമ്പയിന്‍ വാര്‍ഡ് കൗണ്‍സിലര്‍ കൊടക്കാടന്‍ അസൈന്‍ ആദ്യ സംഭാവന നല്‍കി ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു.ആഴ്സനല്‍ ക്ലബ് പ്രസിഡന്റ് KT നജീബ്,സെക്രട്ടറി ഫിറോസ്, വൈ:പ്രസിഡന്റ്.ഫാസില്‍ ജോ:സെക്രട്ടറി വിപിന്‍, ശറഫു പാറകുളം എന്നിവര്‍ നേതൃത്വം നല്‍കീ, സന്ദേശ പ്രചരണമായി 250 ഒാളം വീടുകള്‍ സന്ദര്‍ശിച്ചു.ധനശേഖരണമായി 7740 രൂപ സമാഹരിച്ചു. റാഫി,റഹീസ്, ഷിജാദ്, രാഹുല്‍,ലാലു,പാപ്പി, എന്നിവര്‍ പങ്കെടുത്തു.

കാരുണ്യത്തിന്റെ വറ്റത്ത ഉറവയും,മനുഷ്യസ്നേഹത്തിന്റേയും,അനുകമ്പയുടേയും ഉദാത്ത മാതൃകയാണ് പാലിയേറ്റീവ് കെയര്‍