donation

AUPസ്കൂളിന് പ്രവാസികളുടെ സ്നേഹോപഹാരം

AUPസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യാര്‍ത്ഥം നാട്ടുകാര്‍ നിര്‍മിച്ച് നല്‍കിയ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പ്രൊജക്ടര്‍ ‘പട്ടര്‍കുളം പ്രവാസി കൂട്ടായ്മ സ്നേഹോപഹാരമായി നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും സഹകരിച്ച് സജ്ജീകരിച്ച കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പ്രൊജക്ടറിന്റെ കുറവുള്ളതായി സ്കൂളിലെ പ്രധാന അദ്യാപകന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ പ്രവാസി പ്രതിനിധിയെ അറിയിക്കുകയും അത് പ്രവാസികള്‍ സന്തോഷപൂര്‍വ്വം ഏറ്റടുക്കുകയും ചെയ്തു ഏകദേശം അരലക്ഷം രൂപയോളം വിലവരുന്ന ഒരു പ്രൊജക്ടര്‍ പട്ടര്‍കുളം പ്രവാസി കൂട്ടായ്മ സ്നേഹോപഹാരമായി പട്ടര്‍കുളം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2017 ആഗസ്റ്റ് 15ന് സ്വാതന്ത്രദിന ആഘോഷ പരിപാടിയില്‍ പട്ടര്‍കുളം പ്രവാസികൂട്ടായ്മ സെക്രട്ടറി’ സുബൈര്‍ പാമ്പാടിയുടെ ‘നേതൃത്വത്തില്‍ പ്രവാസികള്‍ സമ്മാനിച്ചു .മുന്‍ പ്രവാസികളായ CT ഉമ്മര്‍ഹാജി. മുഹമ്മദ് കുരിക്കള്‍.ഏരികുന്നന്‍ അസൈന്‍.ചക്കാല കുഞ്ഞു എന്നിവര്‍ചേര്‍ന്ന് ഹെഡ്മാസ്റ്റര്‍ക്കും സ്കൂള്‍ ലീഡറിനും.PTAപ്രസിഡന്റിനും കൈമാറി.പരിപാടിയില്‍ പട്ടര്‍കുളം പ്രവാസികൂട്ടായ്മ വൈസ് പ്രസിഡന്റുമാരായ മജീദ് കര്‍ത്തേടത്ത് .മുജീബ് മഞ്ഞകണ്ടന്‍.ജോയന്റ് സെക്രട്ടറി ജുനൈദ് പാറക്കാടന്‍.കമ്മറ്റി ഭാരവാഹികളായ.ഹംസEK.അബ്ദുല്‍സലാംCK.മുജീബ് KP .മറ്റു പ്രവാസികളും സ്കൂള്‍ PTAപ്രസിഡന്റ് രാമദാസ് എന്നിവര്‍ പങ്കെടുത്തു