അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവുമായി മില്ലത്ത് സാന്ത്വനം

പട്ടര്‍കുളം ഐഎന്‍എല്‍ മില്ലത്ത് സാന്ത്വനം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടര്‍കുളത്തെ SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു .മില്ലത്ത് സാന്ത്വനം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാവപ്പെട്ട കുട്ടികള്‍ക്കുള്ള പഠനോപകരണവും നല്‍കി. CT ഗഫാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വോയ്സിലൂടെ ഉത്ഘാടനം ചെയ്തു. ഉസ്മാന്‍ പാമ്പാടി സ്വാഗതം ആശംസിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രഫ:എ പി അബ്ദുല്‍ വഹാബ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യഅതിഥി
NK അബ്ദുല്‍ അസീസ്. KPഇസ്മാഈല്‍, അഡ്വ:OK തങ്ങള്‍, ഷംസീര്‍ കരുവന്‍തുരുത്തി, NM മഷ്ഹൂദ്, ഖാലിദ് മഞ്ചേര, യാസിര്‍ പട്ടര്‍കുളം. തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിക്ക് സഫീര്‍ ഏരിക്കുന്നന്‍ നന്ദി പ്രകാശിപ്പിച്ചു.