നദ് വത്തുല്‍ ഉലൂം മദ്രസ പ്രവേശനോത്സവം

പട്ടര്‍കുളം:പട്ടര്‍കുളം നദ്വത്തുല്‍ ഉലൂം മദ്രസയില്‍ ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശാഖാ എസ് കെ എസ് എസ് എഫ് സ്ലൈറ്റും പെന്‍സില്‍ ബോക്സും വിതരണം ചെയ്തു.വിതരണോത്ഘാടനം സദര്‍ മുഅല്ലീം ഉസ്താദ് അബ്ദുല്‍ റഷീദ് ഫൈസി നിര്‍വ്വഹിച്ചു. NTമഹ്മൂദലി ഉസ്താദ് ശാഖ SKSSF പ്രസിഡന്റ് ഇല്ല്യാസ് ഫൈസി.സെക്രട്ടറി ഉനൈസുല്‍ അമീന്‍.ട്രഷറര്‍ ജാസിറലി മുതിരിക്കാടന്‍ മറ്റു ഭാരവാഹികള്‍ നേതൃത്വം നല്‍കി.പരിപാടിയില്‍ മദ്രസയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും മധുര പലഹാരം നല്‍കി പുതിയ അധ്യായന വര്‍ഷം പ്രവേശനത്സവം വിപുലമായി നടത്തി.