ഹരിത തീരം തീര്‍ത്ത് പട്ടര്‍കുളം

പട്ടര്‍കുളം: വര്‍ഗ്ഗീയ മുക്ത ഭാരതം,അക്രമ രഹിത കേരളം, എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോടില്‍ നിന്നും പ്രയാണമാരഭിച്ച മുസ്ലീം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും നയിക്കുന്ന യുവജന യാതക്ക് പട്ടര്‍കുളം അങ്ങാടിയില്‍ പ്രൗഡോജ്ജലമായ സ്വീകരണം നല്‍കി. വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്തും പച്ച പരവതാനി വിരിച്ചും അക്ഷരതാര്‍ത്ഥത്തില്‍ ആവേശത്തില്‍ മതിമറന്ന ഊഷ്മള സ്വീകരണം പട്ടര്‍കുളത്തിന്റെ ചരിത്രത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ഉജ്ജ്വല വരവേല്‍പ്പാണ് യുവജനയാത്രക്ക് നല്‍കിയത്. മുസ്ലീം ലീഗിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന […]

Read More

സ:രാമചന്ദ്രന്‍ അനുസ്മരണം

പട്ടര്‍കുളം- പട്ടര്‍കുളത്തെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്ന സ:രാമചന്ദ്രന്റെ(സുകു) ഒന്നാം ചരമ വാര്‍ഷികത്തില്‍ പട്ടര്‍കുളം യൂണിറ്റ്DYFI അനുസ്മരണ യോഗം സംഘടിപ്പിച്ചു. പട്ടര്‍കുളം dyfi യൂണിറ്റി ഒാഫീസില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ CPM ഏരിയ കമ്മറ്റി മെമ്പര്‍ സ:കെ.പി.രാവുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി വി.കെ സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു.മജീദ് മാസ്റ്റര്‍,വി .വാസുദേവന്‍,അജീഷ് എന്നിവര്‍ സംസാരിച്ചു.ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സന്നിന്തരായ അനുസ്മരണ യോഗത്തില്‍ സ:ശംസു പാമ്പാടി സ്വാഗതവും സെക്രട്ടറി അഷ്റഫ് കെ പി.നന്ദിയും പറഞ്ഞു

Read More

യൂത്ത് ലീഗ് ഷൂട്ടൗട്ട് മത്സരവും വടംവലി മത്സരവും സംഘടിപ്പിച്ചു

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി PKഫിറോസും നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം പട്ടര്‍കുളം യുത്ത്ലീഗ് കമ്മറ്റിയുടെ കീഴില്‍ ഏരിയാ വണ്‍ ഡേ ഫ്ലഡ് ലൈറ്റ് ഷൂട്ടൗട്ട് മത്സരവും,വടംവലി മത്സരവും സംഘടിപ്പിച്ചു. മഞ്ചേരി മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി സലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ യൂത്ത്ലീഗ് പ്രസിഡന്റ് കൊടക്കാടന്‍ ബാവ അദ്ധ്യക്ഷത വഹിച്ചു ,ഏരിയ സെക്രട്ടറി NK അല്‍ത്താഫ് ഉസൈന്‍ സ്വാഗതം പറഞ്ഞു.മുനിസിപ്പല്‍ മുസ്ലീംലീഗ് സെക്രട്ടറി സലീം […]

Read More

മരണപ്പെട്ടു

3/11/2018 പട്ടര്‍കുളം: പാറകുളം പൂളകുന്നത്ത് ബാലകൃഷ്ണന്‍ മരണപ്പെട്ടു. ഭാര്യ തങ്കമണി..മക്കള്‍- ലിനീഷ്, വിഷ്ണു പ്രസാദ്,ലാല്‍ ജിന്‍..സംസ്കാരം 3മണിക്ക് വീട്ടു വളപ്പില്‍

Read More

AUP സ്കൂള്‍ സ്നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതി

പട്ടര്‍കുളം Aup സ്കൂളില്‍ “സ്നേഹപൂര്‍വ്വം സുപ്രഭാതം”പദ്ധതി സുപ്രഭാതം പത്രം സമര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ ഇ.കെ.സാഹിന്‍ഷാന് പത്രം നല്‍കി SKSSF ശാഖാ പ്രസിഡന്റ് ഇല്ല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാന അദ്യാപകന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍,പി ടി എ പ്രസിഡന്റ് ശറഫു പാറകുളം,രാമദാസ്,സാബിക് M,അമീര്‍ പാമ്പാടി,മുനീര്‍.പി, എന്നിവര്‍ സംബന്ധിച്ചു

Read More