പട്ടര്‍കുളം പ്രവാസികൂട്ടായ്മ

പട്ടര്‍കുളത്തെ പ്രവാസികള്‍ 2017 മാര്‍ച്ച് 9ന് വാട്സാപ്പ് കൂട്ടായ്മയിലൂടെ ഒരുകുടകീഴില്‍ അണിനിരന്ന് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മറ്റൊരുതലത്തിലേക്ക് നാടിനെ ഉയര്‍ത്തിപ്പിടിച്ചു ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള പ്രവാസികള്‍ കൂട്ടായ്മയില്‍ അണിനിരന്നു രാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സംഘടനകളുടെയും അതിര് വരമ്പ്കളെ മാറ്റിനിര്‍ത്തി മനുഷ്യമനസ്സുകളുടെ സൗഹൃദത്തിന്റെ മധുരം കൈമാറി .

പുതിയ സൗഹൃദങ്ങളും ബാല്യകാല സുഹൃത്തുക്കളുടെ കൂടികാഴ്ചയും കൂട്ടായ്മയിലൂടെ പ്രവാസികള്‍ കൊണ്ടുവന്നു തുടര്‍ന്ന് ജനസേവനരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു ഈകൂട്ടായ്മ പട്ടര്‍കുളത്തിന്റെ പൊന്‍തൂവലായി നാടിന് ആവേശമായി ഇതിനോടകം ഒട്ടനവധി രോഗികളെ സഹായിച്ചു പട്ടര്‍കുളത്തെ AUPസ്കൂളിന് നാട്ടുകാര്‍ നിര്‍മിച്ച കംമ്പ്യൂട്ടര്‍ ക്ലാസീലേക്ക് പ്രവാസികള്‍ അരലക്ഷംരൂപയുടെ പ്രൊജക്ടര്‍ സ്പോണ്‍സര്‍ ചെയ്തു മതമൈത്രിക്ക് എന്നും മുഖ്യപരിഗണന നല്‍കിപോന്ന പട്ടര്‍കുളത്തെ ജനങ്ങളുടെ മനസ്സിനൊപ്പം പ്രവാസികളും മാതൃകയായി ഒാണപ്രമാണിച്ച് പട്ടര്‍കുളം പരിസരത്തെ പാവപ്പെട്ട അമ്മമാരെ ഒാണപ്പുടവ നല്‍കി ആധരിച്ചു പ്രവാസികളുടെ ഐക്യവും സഹകരണവും പട്ടര്‍കുളത്തിന്റെ ആവേശവും പ്രതീക്ഷയുമായി മുന്നോട്ട് പോകുന്നു.