Aup സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്

പട്ടര്‍കുളം: പട്ടര്‍കുളം AUP സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ നാല് ഹൗസുകളാക്കി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കോസ്മോസ് സ്പോര്‍ട്സ് ഉടമ EK മുസ്തഫ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ഗ്രീന്‍ ഹൗസ് ജേതാക്കളായി. ബ്ലൂ ഹൗസ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനദാനം PTA പ്രസിഡന്റ് ശറഫുദ്ദീന്‍ പാറകുളം ,PTA വൈസ്പ്രസിഡന്റ് രാമദാസ് എന്നിവര്‍ നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോററും ഹാറ്റ്ട്രിക് ഉടമയുമായ ഒ.മുഹമ്മദ് സിനാദിന് PTA അംഗം ആഷിക് മണ്ണിശ്ശേരിയും,ബെസ്റ്റ് പ്ലെയര്‍ ഒാഫ് ദ ടൂര്‍ണ്ണമെന്റ് ആയി തെരഞ്ഞടുത്ത P.മുഹമ്മദ് ഫഹദിന് ഹെഡ് മാസ്റ്റര്‍ മുഹമ്മദ് കുട്ടിയും മെഡലുകള്‍ സമ്മാനിച്ചു. ഉമ്മര്‍ മാസ്റ്റര്‍, ബിജു മാസ്റ്റര്‍,പി.മുനീര്‍ (പ്യൂണ്‍) എന്നിവര്‍ കളി നിയന്ത്രിച്ചു. PTA.MTA ഭാരവാഹികളുടെ സാന്നിന്ത്യം ശ്രദ്ധേയമായി.വ