നവീകരിച്ച അമ്പലപ്പടി-പട്ടര്‍കുളം റോഡ് നാടിന് സമര്‍പ്പിച്ചു

പട്ടര്‍കുളം- എം.എല്‍.എ ഫണ്ട് 10ലക്ഷം വകയിരുത്തി നവീകരിച്ച അമ്പലപ്പടി-പട്ടര്‍കുളം റോഡിന്റെ ഉദ്ഘാടനം അഡ്വ:എം ഉമ്മര്‍ എം എല്‍.എ നിര്‍വ്വഹിച്ചു . ട്രൈനേജ് നിര്‍മ്മാണം,രണ്ട് വശം കോണ്‍ക്രീറ്റ് നിര്‍മ്മാണം,റീ ടാറിംഗ് പൂര്‍ത്തീകരിച്ചാണ് നാടിന് സമര്‍പ്പിച്ചത്, വാര്‍ഡ് കൗണ്‍സിലറും മഞ്ചേരി നഗര സഭ വൈസ് ചെയര്‍മാനുമായ VP ഫിറോസ് മുന്‍കൈയെടുത്താണ് റോഡിന്റെ നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്, ഉദ്ഘാടന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ VP ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കൊടക്കാടന്‍ അസൈന്‍, സനൂജമുനീര്‍,ഷൈനി, മുന്‍കൗണ്‍സിലര്‍ MKമുനീര്‍,രാമദാസ്,ഷബീര്‍ കുരിക്കള്‍,മഹറൂഫ്,യൂസുഫ്,അനില്‍ദാസ്,കൊടക്കാടന്‍ ബാവ, എന്നിവര്‍ സംബന്ധിച്ചു