ഹരിത തീരം തീര്‍ത്ത് പട്ടര്‍കുളം

പട്ടര്‍കുളം: വര്‍ഗ്ഗീയ മുക്ത ഭാരതം,അക്രമ രഹിത കേരളം, എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോടില്‍ നിന്നും പ്രയാണമാരഭിച്ച മുസ്ലീം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും നയിക്കുന്ന യുവജന യാതക്ക് പട്ടര്‍കുളം അങ്ങാടിയില്‍ പ്രൗഡോജ്ജലമായ സ്വീകരണം നല്‍കി. വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്തും പച്ച പരവതാനി വിരിച്ചും അക്ഷരതാര്‍ത്ഥത്തില്‍ ആവേശത്തില്‍ മതിമറന്ന ഊഷ്മള സ്വീകരണം പട്ടര്‍കുളത്തിന്റെ ചരിത്രത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ഉജ്ജ്വല വരവേല്‍പ്പാണ് യുവജനയാത്രക്ക് നല്‍കിയത്. മുസ്ലീം ലീഗിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന സ്വീകരണത്തിന് മുസ്ലീം ലീഗ് നേതാക്കളായ എം കെ മുനീര്‍,കൊടക്കാടന്‍ അസൈന്‍,മണ്ണിശ്ശേരി സലീം,പുത്തലത്ത് കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍,കണ്ണിയന്‍ മുഹമ്മദലി, യൂത്ത് ലീഗ് നേതാക്കളായ കൊടക്കാടന്‍ ബാവ, അല്‍താഫ് ഉസൈന്‍, ചുമട്ട് തൊഴിലിളി യൂണിയന്‍ പ്രവര്‍ത്തകരായ.കുട്ടിപ്പ കെപി, സുഹൈല്‍ എ എം, ഹക്കീം കെ, KMCC ഭാരവാഹികളായ ഷറഫുദ്ദീന്‍ കുരിക്കള്‍,ബുജൈര്‍ കുരിക്കള്‍.എം. എസ് .എഫ് ഭാരവാഹികള്‍ .എന്നിവര്‍ നേതൃത്വം നല്‍കി. പട്ടര്‍കുളത്ത് യൂത്ത് ലീഗിന്റെ16 അംഗ വൈറ്റ് ഗാര്‍ഡും 106 അംഗ ജാഥാഗംങ്ങളും അണിനിരന്ന യുവജന യാത്ര വീക്ഷിക്കാന്‍ സ്ത്രീകടക്കം വലിയൊരു ജനസാഗരം തന്നെ എത്തി ചേര്‍ന്നിരുന്നു