യൂത്ത് ലീഗ് ഷൂട്ടൗട്ട് മത്സരവും വടംവലി മത്സരവും സംഘടിപ്പിച്ചു

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി PKഫിറോസും നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം പട്ടര്‍കുളം യുത്ത്ലീഗ് കമ്മറ്റിയുടെ കീഴില്‍ ഏരിയാ വണ്‍ ഡേ ഫ്ലഡ് ലൈറ്റ് ഷൂട്ടൗട്ട് മത്സരവും,വടംവലി മത്സരവും സംഘടിപ്പിച്ചു. മഞ്ചേരി മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി സലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ യൂത്ത്ലീഗ് പ്രസിഡന്റ് കൊടക്കാടന്‍ ബാവ അദ്ധ്യക്ഷത വഹിച്ചു ,ഏരിയ സെക്രട്ടറി NK അല്‍ത്താഫ് ഉസൈന്‍ സ്വാഗതം പറഞ്ഞു.മുനിസിപ്പല്‍ മുസ്ലീംലീഗ് സെക്രട്ടറി സലീം മണ്ണിശ്ശരി,മുനിസിപ്പല്‍ യൂത്ത് ലീഗ് ട്രഷറര്‍ ഇക്ബാല്‍ വടക്കാങ്ങര,MKമുനീര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.18ഒാളം ടീമുകള്‍ മാറ്റുരച്ച ഷൂട്ടൗട്ട് മത്സരത്തില്‍ യംങ്സ്റ്റാര്‍സ് പട്ടര്‍കുളം വിജയികളായി,ടീം BFC രണ്ടാം സ്ഥാനം കരസ്ഥമാക്കി.തുടര്‍ന്ന് നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ B&B പട്ടര്‍കുളം ജേതാക്കളായി Rosland പാലക്കോട് രണ്ടാസ്ഥാനക്കാരായി.മണ്ണിശ്ശേരി സലീം,ഹബീബ് കര്‍ത്തേടത്ത്,KT നജീബ്,KP കുട്ടിപ്പ,ഷിയാസ്,ജവാദ്,ശബീബ്,എന്നിവര്‍ മത്സരം നിയന്ത്രിച്ചു.പുലര്‍ച്ചവരെ നീണ്ട് നിന്ന മത്സരങ്ങളുടെ സമ്മാന ദാനം Dr.കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍,ജിദ്ദ KMCC മുനിസിപ്പല്‍ സെക്രട്ടറി ബുജൈര്‍ കുരിക്കള്‍,NT ഇയാസ്,കര്‍ത്തേടത്ത് ഹക്കീം,കുട്ടിപ്പ,അലവികാക്ക എന്നിവര്‍ നിര്‍വ്വഹിച്ചു.മുനിസിപ്പല്‍ യൂത്ത്ലീഗ് സെക്രട്ടറി യുസുഫ് വല്ലാഞ്ചിറ,സലീം പുത്തലത്ത്,ബാപ്പുട്ടി നാലകത്ത്,സല്‍മാന്‍,ശരീഫ് താണിക്കല്‍,സാബിക് M,ശുക്കൂര്‍ Am,സുഹൈല്‍ അത്തിമണ്ണില്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.KT നജീബ് നന്ദി പറഞ്ഞു.