ഒരു ആപ്പിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കാം

ടെലഗ്രാംചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയ ടെലിഗ്രാം മെസഞ്ചർ പുതിയ പ്രത്യേകതകലുമായി പുതിയ പതിപ്പിറക്കി. സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ പ്രത്യേകതകൾ ഉൾകൊള്ളിച്ച് വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്രവും സ്വകാര്യതയും സംരക്ഷിക്കുക എന്നതാണ് ടെലഗ്രാം മെസഞ്ചറിന്റെ ഏറ്റവും വലിയ പ്രത്യേക.

ആൻഡ്രോയ്ഡ്

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഒരൊറ്റ ആപ്പിൽ തന്നെ റജിസ്റ്റർ ചെയ്യാം. Dual-SIM ഉപയോഗിക്കുന്നവർക്ക് അവരുടെ രണ്ട് നമ്പറുകളും അതേ ഫൊണിലെ ടെലഗ്രാമിൽ റജിസ്റ്റർ ചെയ്ത് ഉപയോഗിക്കാമെന്നത് സൗകര്യപ്രതമായ പ്രത്യേകതയാണ്. ഒരു ആപ്പിൽ മൂന്ന് നമ്പർ വരെ റജിസ്റ്റർ ചെയാവുന്നതാണ്.

പുതിയ പതിപ്പിലെ മറ്റൊരു പ്രത്യേകതയാണ് പെട്ടെന്ന് മറുപടി നൽകാം എന്നത്. മറുപടി നൽകാൻ ഉദ്ധേശിക്കുന്ന മെസേജിനെ ഇടത്തോട്ട് വലിച്ച് നീക്കിയാൽ പിന്നീട് അയക്കുന്ന സന്ദേശം തിരഞ്ഞെടുത്ത മെസേജിന്ന് മറുപടിയായി ആവും അയക്കുക. ഈ പ്രത്യേകത iOS പതിപ്പിൽ നേരെത്തെ തന്നെ ടെലഗ്രാം ഉൾപെടുത്തിയിട്ടുണ്ട്.

 

iOS(ഐഫോൺ)

ടെലഗ്രാമിന്റെ പുതിയ പതിപ്പിൽ ഐഫോൺ ഉപയോക്താക്കൾക്ക് പ്രധാനമായും രണ്ട് പ്രത്യേകതകളാണ് ഉള്ളത്. അതിൽ മുഖ്യമായത് തീം സെറ്റ് ചെയാമെന്നതാണ്. ഇരുണ്ട(night & Night Blue) തീം ഉണ്ട് എന്നതാണ് പ്രധാനമായും ഐഫോൺ ഉപയോഗിക്കുന്നവർക്ക് തീം പ്രത്യേകത ഇഷ്ടപ്പെടാനുനുള്ള കാരണം. രാത്രിയിലും വെളിച്ചം കുറവുള്ള സ്ഥലങ്ങലിലും കണ്ണിനെ കാര്യമായി ബാധിക്കാതെ ടെലഗ്രാം ഉപയോഗിക്കാൻ സാദിക്കും. ഈ പ്രത്യേകത ആൻഡ്രോയ്ഡ് പതിപ്പിൽ നേരത്തെ ഉണ്ട് എന്നത് ഇക്ക ആൻഡ്രോയിഡീന്റെ ഉപയോക്താക്കളും അറിയാതെ പോയിട്ടുണ്ട്.

telegram night mode

 

ടെലഗ്രാം ഇനിയെന്ത്

ടെലഗ്രാം നിർ‌മാതാവായ പാവേൽ ഡുറോവ് 2018 ജനുവരിയിൽ മൂന്ന് വലിയ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചത് എന്തായിരിക്കും എന്നറിയാൻ ആകാംശയോടെ കാത്തിരിക്കുകയാണ് ടെലഗ്രാം ഉപഭോക്താക്കൾ.

 

കൂടുതൽ അറിയാൻ:

Why Telegram എന്തുകൊണ്ട് ടെലിഗ്രാം??

എന്തുകൊണ്ട് നിങ്ങള്‍ ടെലിഗ്രാം ഉപയോഗിക്കണം ?

ടെലഗ്രാം സാമൂഹ്യ മാധ്യമം