മുത്തുവിന്‍റെ നീക്കങ്ങളില്‍…

പട്ടര്‍കുളതിന്‍റെ അഭിമാനവും ജനകീയ മുന്നേറ്റക്കാരനുമായ vmമുസ്തഫ എന്ന നമ്മുടെ മുതുവിന്‍റെ നീക്കങളില്‍ നമ്മുടെ മുബില്‍ എന്നും വഴി എതാദിരിക്കുന്ന കരിപ്പൂര്‍ വിമാനതാവളതിന്‍റെ പുരോഗതിക്കും വികസനതിനും വേണ്ടി ഷക്തമായി പ്രതിഷേദിക്കാന്‍ മുന്നിട്ടിറങിയിരിക്കുന്നു.

അതിനു വേണ്ടി ഫെബ്രുവരി 4 ,വൈകീട്ട് 3 മണിയോട് കൂടി കോഴിക്കോട് വെഛ് ഡേ.എം.ജി.എസ്നാ രായണന്‍ നയിക്കുന്ന സമര സംഗമ പ്രഖ്യാപന സമ്മേളനതിലേക്കു നിങളെ ഏവരെയും സ്വാഗതം ചെയ്യുന്നു .

*പ്രതിഷേധം ശക്തമാവട്ടെ, നേതാക്കൾ മൌനം വെടിയണം*

കരിപ്പുരിൽ ഹജ്ജ് സർവ്വീസ് നിഷേധിക്കുന്ന ഗുഡാലോചനക്കെതി രായി മലബാറിൽ ശക്തമായ പ്രതിഷേധം ഉയരണം.. മൌനം അവലംഭിക്കുന്ന രാഷട്രീയ നേതാക്കൾ വായ തുറന്നു ശബ്ദിക്കണം.ഇന്ത്യയുടെ സ്വതന്ത്ര ലബ്ദിക്കു ശേഷം നടക്കുന്ന ഏറ്റവും വലിയ കുംഭകോണമാണിത്. ഹജ്ജിനെ നെടുമ്പാശ്ശേരിക്ക് ഒറ്റുകൊടുക്കാനുള്ള ഗൂഡശ്രമങ്ങൾ കണ്ടിട്ടുപോലും പലർക്കും ഇളക്കമില്ല .പല     നേതാക്കന്മാരും മൌനവൃതത്തിലാണ്. ഇതാണ് സംശയങ്ങൾക്ക് വഴിയൊരുക്കുന്നത്.

ഈ വർഷത്തെ ഹജ്ജ് എബാർക്കേഷൻ സെന്ററുകളുടെ കരട് ലിസ്റ്റ് പുറത്തായപ്പോൾ ഞെട്ടിപ്പിക്കുന്ന കഥകൾ !! 21. പോയൻറുകളിൽ കരിപ്പൂരിനെക്കാളും എല്ലാ മേഘലകളിലും പിന്നിലുള്ള ഒട്ടേറെ എയർ പോർട്ടുകൾ കണ്ടു.

ഔറങ്ങാബാദ്, ബോപ്പാൽ, ഗയ, ഗോഹത്തി, ഇൻഡോർ, ജയ്പൂർ, ലക്നോ, റാഞ്ചി, ശ്രീനഗർ, വരണാസി, മംഗലാപുരം എന്നീ വിമാന താവളങ്ങൾക്ക് ഹജ്ജ് സർവീസ് അനുവദിച്ചു നൽകാൻ പച്ചകൊടി . ഇതിൽ പല വിമാനത്താവളങ്ങളും C ഗ്രേഡ് ആണ്. അവിടെ വിമാന കമ്പനികൾ സുരക്ഷാ പരിശോധന നടത്തി, വിമാന കമ്പനി സർവീ സിന് തയ്യാറാണെങ്കിൽ DGCA ക്ക് അനുമതി നൽകാമെന്ന് മന്ത്രാലയം പറയുന്നു. അതാണ് ശരി.

എന്നാൽ മേൽ പറഞ്ഞ വിമാന താവളത്തെക്കാളും നീളവും, ശക്തിയും കൂടിയ റൺവേ ,മെച്ചപ്പെട്ട അനുബന്ധ സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും കരിപ്പൂർ വിമാന താവളത്തിന് എന്തേ മറ്റൊരു നീതി.മംഗലാപുരം വിമാന താവളം CODE C ആയിട്ട് അവിടെ CODE D വിമാനമായ767 ആണ് ഹജ്ജ് സർവ്വീസിന് അനുവദിക്കുന്നത്. കരിപ്പൂർ CODE D. കാറ്റഗറിയിൽ പെട്ട വിമാന താവളമായിട്ടും CODE D ഇനത്തിൽ പെട്ട 767 ഹജ്ജിനായി അനുവ ദിക്കാത്തത് ആർക്ക് വേണ്ടിയാണ്….. ഈ തെമ്മാടിത്തരം കണ്ടിട്ട് ബന്ധ പ്പെട്ട നേതാക്കന്മാരും, രാഷട്രീയ കക്ഷികളും പ്രതികരിക്കാത്തതിന്റെ പി ന്നിലെ രഹസ്യങ്ങൾ എന്താണ്??? അതാണ് ചർച്ചാ വിധേയമാക്കേണ്ട പ്ര ധാന വിഷയം.

ഈ ദിവസങ്ങൾ പ്രതിസന്ധി നിറഞ്ഞതാണ്.പൊതു ജനങള്‍ തമിഴ്നാട് ജല്ലി കെട്ട് മുറ പോലെ റോഡില്‍ ഇറങണം.

ഭരണ കുടഭീകരതക്കെതിരായി പോരാടണം. മലപ്പുറത്തെ രാഷട്രീയ നേത്യത്വം ക്രയാത്മകമായി രംഗത്തിറങ്ങണം. മഹാനായ CH നെ പോലുള്ള നേതാക്കൾ മലബാറിന് ഇല്ലാതെ പോയതാണ് തീരാഷ്ടം.

മന്ത്രി ജലീൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചെന്ന് കേന്ദ്ര മന്ത്രി പറഞ്ഞ സുരക്ഷാ പ്രശ്നങ്ങൾ കേട്ട്പാടെ വിശ്വസിച്ച മന്ത്രിയോട് MDF Team പലപ്പോഴും സാങ്കേതിക കാര്യങ്ങൾവിശദീകരിച്ചു നൽകിയതാണ്.” സുരക്ഷാ കാര്യം കേരള ഗവർമെണ്ടിന് ഏറ്റെടുക്കാൻ കഴിയില്ലെന്ന മന്ത്രിയുടെ പ്രസ്താവന കാണാനിടയായി. സുരക്ഷയുടെ പേരിൽ വ്യാജമായ വസ്തുതകളാണ് അജ്ഞനായ കേന്ദ്ര മന്ത്രി പ്രചരിപ്പിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ വാദങ്ങൾ തികച്ചും വ്യാജവും, ഉദ്യോഗസ്ഥർപറയുന്നത് മാത്രം വിശ്വസിക്കുകയാണ് തെലുങ്ക് ദേശം നേതാവ് കൂടിയായകേന്ദ്ര വ്യോമയന മന്ത്രി.

ഇവിടെ കരിപ്പുരിനെ അവസാനിപ്പിക്കുവാൻ സ്വകാര്യ വിമാന താവള ലോബി കൾ സജീവമാണ്. നെടുമ്പാശ്ശേരി തമ്പ്രാനെ ഭയക്കുന്നവർക്ക് കരിപ്പൂരിനെ തിരായി മൌനം നടിക്കാനേ കഴിയു… കഴിഞ്ഞ ഒന്ന് രണ്ടാഴ്ചകളിൽ നിന്നു ള്ള അനുഭവ പാഠങ്ങളാണത്.
MDF സഹകരിക്കുന്ന എല്ലാ വിഭാഗങ്ങളെയും കൂട്ടി ചേർത്ത് പ്രതിരോധിക്കും. അവസാനത്തെ ശ്വാസം വരെ….

ജിദ്ദയിലടക്കം ഗൾഫുനാട്ടകളിലുള്ള ലക്ഷോപലക്ഷം പ്രവാസികൾക്ക് യാത്രാസൗകര്യം നിഷേധിക്കുകയും, അതുവഴി 28% ലാഭവിഹിതം വർദ്ധിപ്പിച്ച നെടുമ്പാശ്ശേരി തമ്പ്രാനെ ഭയക്കുന്ന കേരള ഹജ്ജ് കമ്മറ്റി പിരിച്ചുവിടണം.എം.ഇ.എസ് നേതാവ് ഫസൽ ഗഫൂറിനെ പോലുള്ള നേതാക്കളെ ഹജ്ജ് കമ്മറ്റി ചെയർമാനാക്കണം, കരിപ്പൂരിലെ ഹജ്ജ് പ്രതിസന്ധിക്കെതിരായി ഒന്നും ചെയ്യാത്ത നിലവിലെ ഹജ്ജ് കമ്മറ്റിയെ പൂർണ്ണമായും ഉടച്ചുവാർക്കണം.

ദുർഗ്ഗടം പിടിച്ച മോശം വിമാനതാവളമായ മംഗലാപുരത്തിന് 300 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന 767 വിമാനം ഹജ്ജിനായി ലീസ്റ്റ് ചെയ്തിട്ടും കരിപ്പൂരി നെ നെടുമ്പാശ്ശേരിക്ക് ദാനം ചെയ്യുന്ന ചൂഷകർക്കെതിരായി ശബ്ദമുയരണം. പൊതു മുലധനത്തെ തട്ടിയെടുക്കുന്ന സ്വകാര്യ മൂലധനത്തിന്റെ സന്തതികൾ നാടിന് ശാപമായി മാറുമ്പോൾ ഇളകിമറയേണ്ടത് സാധാരണ ജനങ്ങളാണ്.

              പങ്കെടുക്കുക വിജയിപ്പിക്കുക സഹോദരങ്ങളെ .vm musthafa.